തൃശൂർ: ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അസോസിയേഷൻ ഇന്ത്യ 47-ാം അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യൻഷിപ്പ് വി.കെ.എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ 18,19 തീയതികളിൽ നടക്കും. 18ന് രാവിലെ പത്തിന് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയാകും. മേയർ എം.കെ. വർഗീസ്, കെ.ആർ. സാംബശിവൻ, പി. രാംദയാൽ, അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുക്കും.ജെ.എസ്.കെ.എ റഫറി കമ്മിഷൻ ചെയർമാൻ വിനോദ് മാത്യു വയലയുടെ നേതൃത്വത്തിൽ മത്സരം നിയന്ത്രിക്കും. പത്ത് രാജ്യങ്ങളിൽ നിന്ന് ആയിരത്തോളം വിദ്യാർത്ഥികൾ മത്സരിക്കുമെന്ന് പി.കെ. ഗോപാലകൃഷ്ണൻ, ഷാജി ജോർജ്, ഷാജിലി, പി.കെ ഉണ്ണിക്കൃഷ്ണൻ, എം.പി മുനവ്വർ താനൂർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |