തൃശൂർ: എട്ടാം ക്ലാസ് മുതൽ കോളേജ് തലം വരെ വിദ്യാർത്ഥികൾക്ക് ഒരു മണിക്കൂറെങ്കിലും കായിക പരിശീലനം നിർബന്ധമാക്കണമെന്ന് നാട്ടിക എസ്.എൻ കോളേജ് പി.ടി.എ വൈസ് പ്രസിഡന്റ് രണജിത്ത് പ്രഭാകരൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുരേഷ് ഗോപി എം.പി വഴി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും നിവേദനം നൽകും. ഇവർ ലഹരി ഉൾപ്പെടെയുള്ള ശീലങ്ങളിലേക്ക് പോകുന്നതിന് കാരണം കായിക പ്രവർത്തനങ്ങളിൽ നിന്നും അകന്നുനിൽക്കുന്നതാണ്. പ്രധാനമന്ത്രിയും, കായിക മന്ത്രാലയവും സംസ്ഥാന സർക്കാരുകളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും നാട്ടിക എസ്.എൻ കോളേജ് പി.ടി.എ അസോസിയേഷനും അഭിപ്രായമുണ്ടെന്ന് രണജിത്ത് പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ദിവാസ് ആലക്കൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |