തൃശൂർ: ബി.എ.എം.എസ് പൂർത്തിയാക്കിയവർക്ക് പഞ്ചകർമ്മ ചികിത്സകൾക്ക് പ്രാധാന്യം നൽകികൊണ്ടുള്ള പ്രത്യേക ഹൗസ് സർജൻസി സൗജന്യമായി ചെയ്യുന്നതിന് ഔഷധി പഞ്ചകർമ്മ ആശുപത്രി അവസരം നൽകുന്നു. എൻ.എ.ബി.എച്ച് അംഗീകാരമുള്ള 75 കിടക്കകളോടുകൂടിയ ആശുപത്രിയിൽ പ്രഗത്ഭരായ ഡോക്ടർമാരുടെ കീഴിൽ പരിശീലിക്കുന്നതിനും എല്ലാ ആയുർവ്വേദ ചികിത്സകളും നേരിട്ട് പരിശീലിക്കുന്നതിനുമുള്ള സാഹചര്യമാണ് ഔഷധി നൽകുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04872334396 ബന്ധപ്പെടണം. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഔഷധി പഞ്ചകർമ്മ ആശുപത്രി ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ഗുണമേന്മയുള്ള ആയുർവ്വേദ ചികിത്സ നൽകുക എന്നതാണ് ലക്ഷ്യം. ആദ്യത്തെ എൻ.എ.ബി.എച്ച് അക്രഡിറ്റേഷൻ ലഭിച്ച സർക്കാർ തലത്തിലെ ആയുർവ്വേദ ആശുപത്രിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |