തൃശൂർ: കാൽഡിയൻ സിറിയൻ എൽ.പി സ്‌കൂൾ 98-ാം വാർഷികാഘോഷം കൗൺസിലർ സിന്ധു ആന്റോ ചാക്കോള ഉദ്ഘാടനം ചെയ്തു. മാർ ഔഗിൻ കുരിയാക്കോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായി. വിരമിക്കുന്ന അദ്ധ്യാപികമാരായ സിന്ധു, ജെന്നി എന്നിവർക്ക് യോഗത്തിൽ യാത്രഅയപ്പ് നൽകി. ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ബാലജ്യോതി ക്ലബിന്റെ ഉദ്ഘാടനവും നടന്നു. കോർറേറ്റ് മാനേജർ സിസ്റ്റർ ഡോ. ഒ.യു. ജിൻസി, ട്രസ്റ്റി ബോർഡ് ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, എ.എ. ജോൺസൺ, ലിയോൺസ് കാങ്കപ്പാടൻ, ഡോ. അബി പോൾ മണ്ണുത്തി, കെ.ബി. ഷാജൻ, പ്രിൻസി ഐസക്,സജി മാത്യു,ജിനു ജോജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |