തൃശൂർ: നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കോർപറേഷന്റെ വിവിധയിടങ്ങളിലും മീഡിയനുകളിലും ഫുട്പാത്തിലെ ഹാൻഡ് റെയിലുകളിലുമായി കോർപറേഷന്റെ ആഭിമുഖ്യത്തിൽ നട്ടുവളർത്തുന്ന 12,000ൽ അധികം പൂച്ചെടികളുടെ സംരക്ഷണത്തിന് പൊതുജനങ്ങളും സഹായിക്കണമെന്ന് മേയർ. ചെടികളുടെ സംരക്ഷണത്തിന് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനവും കടുത്ത വേനലും ഒട്ടേറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പൊതുജനങ്ങളുടെയും പ്രകൃതി സ്‌നേഹികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായാണ് മേയറുടെ വാർത്താക്കുറിപ്പ്.
ഓരോരുത്തരും സ്ഥാപനത്തിന്റെ/ വീടിന്റെ മുന്നിലുള്ള പൂച്ചെടികളുടെ പരിപാലനം ഏറ്റെടുക്കണമെന്നും സമൂഹ വിരുദ്ധർ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ പകരം വച്ചുപിടിപ്പിക്കണമെന്നും നഗര സൗന്ദര്യവത്കരണത്തിൽ പങ്കാളികളാകണമെന്നും മേയർ അഭ്യർത്ഥിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |