കോഴിക്കോട്: പരിശോധന കർശനം, മൂന്ന് മാസം ജില്ലയിൽ ഭക്ഷ്യസുരക്ഷവകുപ്പ് പിഴയിട്ടത് 7,75,500 രൂപ. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) നിർദ്ദേശങ്ങൾ പാലിക്കാത്ത 233 സ്ഥാപനങ്ങളിൽ നിന്നാണ് ഇത്രയും തുക ഈടാക്കിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ 2024 ഒക്ടോബർ മുതൽ ഡിസംബർ വരെ ജില്ലയിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്.
1928 പരിശോധനകളാണ് നടത്തിയത്. 300 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും 1033 സർവെയ്ലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വിധിയായ 34 അഡ്ജുഡിക്കേഷൻ കേസുകൾക്ക്
7.65 ലക്ഷം രൂപയും 17 പ്രോസിക്യൂഷൻ കേസുകൾക്ക് 7.89 ലക്ഷം രൂപയുമാണ് പിഴയിട്ടത്. ഭക്ഷ്യ വിഷബാധയേറ്റ് മരണങ്ങൾ തുടർക്കഥയായതോടെയാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനകൾ കർശനമാക്കിയത്.
91 ഹോട്ടലുകൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റ് പൂർത്തിയാക്കി
'ഈറ്റ് റൈറ്റ്' ചലഞ്ചിന്റെ ഭാഗമായി ജില്ലയിൽ 91 ഹോട്ടലുകൾ ഹൈജീൻ റേറ്റിംഗ് ഓഡിറ്റ് പൂർത്തിയാക്കി സർട്ടിഫൈ ചെയ്തതായി ഭക്ഷ്യസുരക്ഷ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ എ സക്കീർ ഹുസൈൻ ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന ഭക്ഷ്യസുരക്ഷ ജില്ലാ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ വ്യക്തമാക്കി. ഈ മൂന്ന് മാസക്കാലയളവിൽ 7,979 സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷനും 2,191 ലൈസൻസും നൽകി. 960 ഹോട്ടൽ തൊഴിലാളികൾക്ക് ഫുഡ് സേഫ്റ്റി ട്രെയിനിംഗ് ആൻഡ് സർട്ടിഫിക്കേഷൻ വഴി പരിശീലനം നൽകി. മൂന്ന് സ്കൂളുകൾ, ആറ് കോളേജ് ക്യാമ്പസുകൾ, രണ്ട് ക്ഷേത്രങ്ങൾ എന്നിവ യഥാക്രമം ഈറ്റ് റൈറ്റ് സ്കൂൾ, ഈറ്റ് റൈറ്റ് ക്യാമ്പസ്, ഈറ്റ് റൈറ്റ് പ്ലെയ്സ് ഓഫ് വർഷിപ്പ് ആയി സർട്ടിഫൈ ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇതിൽ രണ്ട് സ്കൂളുകൾക്ക് - കീഴ്പ്പയ്യൂർ വെസ്റ്റ് എൽ പി സ്കൂൾ, അൽഫോൻസ് സീനിയർ സെക്കൻഡറി സ്കൂൾ താമരശ്ശേരി - എന്നിവയ്ക്കുള്ള എഫ്.എസ്.എസ്.എ.ഐ യുടെ
ഈറ്റ് റൈറ്റ് സ്കൂൾ സർട്ടിഫിക്കറ്റ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് വിതരണം ചെയ്തു. ജില്ലയിലെ 45 സ്കൂളുകളിൽ ഷുഗർ ബോർഡുകൾ സ്ഥാപിച്ചു. 'നിറമല്ല രുചി' പ്രചാരണത്തിന്റെ ഭാഗമായി 23 ബോധവldക്കരണ ക്ലാസുകളും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |