കുന്ദമംഗലം: കുന്ദമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിലെ വയോജനങ്ങൾക്കായി കേരള പൊലീസും ബെസ്റ്റ് പി.എസ്.സി കോച്ചിംഗ് സെന്ററും സംയുക്തമായി 'പ്രശാന്തി യാത്ര' എന്ന പേരിൽ ഉല്ലാസയാത്ര സംഘടിപ്പിച്ചു. കുന്ദമംഗലം പഞ്ചായത്തിലെ റസിഡൻസ് അസോസിയേഷനുകളിൽ നിന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുതിർന്ന പൗരന്മാരെയാണ് യാത്രയിലേക്ക് തെരഞ്ഞെടുത്തത്. വയനാട് അമ്പലവയൽ, എൻ. ഊര് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു. എസ്.ഐ ബാബുരാജ്, എ.എസ്.ഐ ഹേമലത, പൊലീസുകാരായ ഷിബു, ഷീന തുടങ്ങിയവർ യാത്രയ്ക്ക് നേതൃത്വം നൽകി.ഒറ്റയ്ക്ക് താമസിക്കുന്ന മുതിർന്ന പൗരന്മാരുടെ ക്ഷേമ സഹായ ആവശ്യത്തിനായി കേരള പൊലീസ് ആവിഷ്ക്കരിച്ച പ്രശാന്തി പദ്ധതിയുടെ ഭാഗമായാണ് ഉല്ലാസയാത്ര സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |