പേരാമ്പ്ര: പാലിയേറ്റിവ് ദിനാചരണത്തിൻ്റെ ഭാഗമായി ചെറുവണ്ണൂരിൽ സാന്ത്വന പ്രവർത്തകരുടെ സന്ദേശറാലി നടത്തി. ആവള കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവിൻ്റെ ആഭിമുഖ്യത്തിൽ നടന്ന റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ഷിജിത്ത് ഫ്ലാഗ് ഓഫ് ചെയ്തു. എൻ.ആർ രാഘവൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ ഉമ്മർ, ടി.കെ രാധ, ടി.ലത്തീഫ് , ടി.പി ചന്ദ്രൻ, ബിജു പാറക്കൂൽ, പുഷ്പ സി.എം, ഷർമിള ,കെ മുസ്തഫ, കെ.എം ദിജേഷ് എന്നിവർ പ്രസംഗിച്ചു. ക്രസൻ്റ് കെയർ ഹോം, സുരക്ഷ പാലിയേറ്റിവ് പ്രവർത്തകർ . ആശാവർക്കർമാർ, അംഗൻവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, പാലിയേറ്റിവ് സന്നദ്ധ വളണ്ടിയർമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |