തിരുവനന്തപുരം: പന്ത്രണ്ടാമത് കേരള കലാകേന്ദ്രം മാധവിക്കുട്ടി - കമലസുരയ്യ ചെറുകഥാ അവാർഡ് 2024 വാവ ഭാഗ്യലക്ഷ്മിക്ക് പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ടി.കെ.എ.നായർ കൈമാറി.ചെറുകഥയ്ക്കുള്ള പ്രത്യേക ജൂറി അവാർഡുകൾ യഥാക്രമം സി.കെ.ശാലിനി,ആർ.സരിതരാജ്,ഷബ്ന മറിയം,ഐശ്വര്യ കമല എന്നിവരും ഏറ്റുവാങ്ങി.
ഷോർട്ട് ഫിലിം,ഡോക്യുമെന്ററി അവാർഡുകളും വിതരണം ചെയ്തു.
വിഷ്ണു മുരളീധരൻ(ഷോർട്ട് ഫിലിം നിർമ്മാതാവ്, സംവിധായകൻ),ആസാദ് കണ്ണാടിക്കൽ(നടൻ),വി.എസ്.സുധീർ ഘോഷ് (സംവിധായകൻ),രേഖ ആനന്ദ്(സംവിധായിക),അമ്മു നായർ(നടി) എന്നിവരും അവാർഡുകൾ ഏറ്രുവാങ്ങി.
പി.ഭാസ്‌കരൻ ജന്മശതാബ്ദി പുരസ്‌കാരത്തിന് അർഹരായ നടനും സംവിധായകനുമായ മധുവിനും
നടൻ ജഗതി ശ്രീകുമാറിനും അവാർഡുകൾ വീട്ടിലെത്തിച്ച് നൽകുമെന്ന് സംഘാടകർ പറഞ്ഞു.പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പാലോട് രവി അദ്ധ്യക്ഷനായി.മുൻ ഡി.ജി.പിയും എഴുത്തുകാരിയുമായ ഡോ.ബി.സന്ധ്യ,കേരള കലാകേന്ദ്രം ജനറൽ സെക്രട്ടറി കെ.ആനന്ദകുമാർ,സെക്രട്ടറി ആർ.രജിത എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |