മുംബയ് : പാരീസ് ഒളിമ്പിക്സ് കഴിഞ്ഞ് ആറുമാസം തികയും മുന്നേ ഇന്ത്യൻ ഷൂട്ടിംഗ് താരം മനു ഭാക്കർ സ്വന്തമാക്കിയ രണ്ട് വെങ്കലമെഡലുകളുടെയും നിറം ഇളകിപ്പോകുന്നതായി പരാതി. വെങ്കലം നേടിയ ഗുസ്തി താരം അമൻ ഷെറാവത്തിന്റെ മെഡലുകൾക്കും ഇതേ കുഴപ്പമുണ്ടെന്ന് പരാതിയുണ്ട്. പാരീസിലെ മെഡലുകൾക്ക് നിലവാരമില്ലെന്നും വേഗത്തിൽ നിറം മാറുന്നതായും മെഡൽ ജേതാക്കളായ നൂറോളം അന്താരാഷ്ട്ര കായിക താരങ്ങൾ പരാതിപ്പെട്ടിരുന്നു.
ഷൂട്ടിംഗിൽ വ്യക്തിഗത ഇനത്തിലും മിക്സഡ് ഇനത്തിൽ സരബ്ജോത് സിംഗിനൊപ്പവുമായി രണ്ട് മെഡലുകളാണ് മനു നേടിയിരുന്നത്. ഒരേ ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് മനു. എല്ലാ സ്വീകരണച്ചടങ്ങുകൾക്കും തന്റെ മെഡലുകൾ അണിഞ്ഞ് മനു എത്തിയിരുന്നത് ചിലർ സോഷ്യൽ മീഡിയയിലൂടെ കളിയാക്കിയിരുന്നെങ്കിലും ഒളിമ്പിക്സിൽ ലഭിച്ച മെഡലുകൾ അണിയുന്നത് അഭിമാനമാണെന്ന നിലപാടാണ് താരം സ്വീകരിച്ചത്.
പുതിയത്
കിട്ടിയേക്കും
മെഡലുകളുടെ നിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നതിനെത്തുടർന്ന് കേടുപാട് സംഭവിച്ചവയ്ക്ക് പകരം പുതിയ മെഡലുകൾ നൽകാൻ പാരീസ് ഒളിമ്പിക്സ് ഓർഗനൈസിംഗ് കമ്മിറ്റി ആലോചിക്കുന്നുണ്ട്. അടുത്തയാഴ്ചയോടെ നക്കാര്യത്തിൽ തീരുമാനമുണ്ടായേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |