തൊടുപുഴ : സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും 22ന് നടത്തുന്ന സൂചന പണിമുടക്കിന് മുന്നോടിയായി ജില്ലയിലെ വാഹന പ്രചരണ ജാഥകൾക്ക് തുടക്കമായി. ജില്ലയിൽ കിഴക്കൻ മേഖല കേന്ദ്രീകരിച്ചും പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ചും രണ്ട് വാഹന പ്രചരണ ജാഥകളാണ് പര്യടനം നടത്തുന്നത്. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ രമേശ് ക്യാപ്ടനായും, ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി റ്റി ഈശ്വരൻ വൈസ് ക്യാപ്ടനായും, ജോയിന്റ് കൗൺസിൽ ജില്ല പ്രസിഡന്റ് കെ .എസ് രാഗേഷ് മാനേജരായുമുള്ള കിഴക്കൻ മേഖല ജാഥ എ. ഐ റ്റി യു സി സംസ്ഥാന കൗൺസിൽ അംഗം കെ .എം ഷാജി പതാക കൈമാറി അടിമാലിയിൽ ഉദ്ഘാടനം ചെയ്ത് പര്യടനം ആരംഭിച്ചു.
ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡി ബിനിൽ ക്യാപ്പനായും, കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഡോ. അബ്ദുൽ ഫത്ത വൈസ് ക്യാപ്ടനായും, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം കെ വി സാജൻ മാനേജരായമുള്ള പടിഞ്ഞാറൻ മേഖല ജാഥ കുമാരമംഗലത്ത് എ.ഐടിയുസി സംസ്ഥാന കമ്മിറ്റി അംഗം വി .ആർ പ്രമോദ് പതാക കൈമാറി ഉദ്ഘാടനം ചെയ്ത് പര്യടനം ആരംഭിച്ചു.
അദ്ധ്യാപക സർവ്വീസ് സംഘടന സമര സമിതി നേതാക്കളായ ആർ .ബിജുമോൻ, സി .ജി അജീഷ, ഡി കെ സജിമോൻ, ബി സുധർമ്മ , വി .എം ഷൗക്കത്തലി, എം.കെ റഷീദ്, സുഭാഷ് ചന്ദ്രബോസ്, ആൻസ് ജോൺ, എ കുമാർ, റ്റി .എച്ച് ഫൈസൽ, അമൽ രാജ്, അനീഷ് രാജ്, ബഷീർ വി മുഹമ്മദ്, എൻ. എസ് ഇബ്രാഹിം, മുഹമ്മദ് നിസ്സാർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |