എരമല്ലൂർ: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സാഹിത്യകാരനായ നൈന മണ്ണഞ്ചേരി യുടെ "അപ്പുവിന്റെ കഥ, അമ്മയുടെയും"എന്ന പുസ്തകത്തിന്റെ പ്രകാശനംകാരയ്ക്കാമണ്ഡപം വിജയകുമാർ നോവലിസ്റ്റ് ഷാനവാസ് പോങ്ങനാടിന് നൽകി നിർവഹിച്ചു. ലഹരി മാഫിയയുടെ കെണിയിൽ അകപ്പെടുന്ന അപ്പുവെന്ന ബാലന്റെ സാഹസികമായ രക്ഷപ്പെടലിന്റെ കഥയാണ് നോവൽ.
കേരള നിയമസഭ കോംപ്ലക്സിന് മുന്നിൽ നടന്ന ചടങ്ങിൽ മടവൂർ സുരേന്ദ്രൻ, ശ്രീവരാഹം മുരളി തുടങ്ങിയവർ സംസാരിച്ചു ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ നൈന ഇപ്പോൾ എരമല്ലൂരിൽ താമസിക്കുന്നു. പതിനഞ്ചോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |