430 ഗ്രാൻസ്ളാം മത്സരങ്ങൾ കളിച്ച് റോജർ ഫെഡററെ മറികടന്ന് നൊവാക്ക് ജോക്കോവിച്ച്
മെൽബൺ : ഇന്നലെ ഓസ്ട്രേലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിൽ പോർച്ചുഗീസ് താരം ജെയ്മീ ഫാരിയയെ 6-1,6-7,6-3,6-2 എന്ന സ്കോറിന് തോൽപ്പിച്ച മുൻ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച് ഏറ്റവും കൂടുതൽ ഗ്രാൻസ്ളാം മത്സരങ്ങൾ കളിച്ച ടെന്നിസ് താരമെന്ന റെക്കാഡും സ്വന്തമാക്കി. നൊവാക്കിന്റെ 430-ാം ഗ്രാൻസ്ളാം മത്സരമായിരുന്നു ഇത്. 429 മത്സരങ്ങളാണ് ഫെഡറർ കളിച്ചിരുന്നത്. സെറീന വില്യംസ് 423 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. തന്റെ 11-ാം ഓസ്ട്രേലിയൻ ഓപ്പണും 25-ാം ഗ്രാൻസ്ളാം കിരീടവും ലക്ഷ്യമിട്ടാണ് നൊവാക്ക് ഇക്കുറി മെൽബണിലെത്തിയിരിക്കുന്നത്.
അതേസമയം ആദ്യ റൗണ്ടിൽ ഇന്ത്യൻ വംശജനായ നിഷേഷ് ബസവറെഡ്ഡിയോടും ഒരു സെറ്റ് നഷ്ടമായിരുന്ന നൊവാക്കിന് ജെയ്‌മീയോടും ഒരു സെറ്റ് നഷ്ടമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |