കായംകുളം: കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് തല കറവപ്പശുക്കൾക്കുള്ള സബ്‌സിഡി നിരക്കിലുള്ള കാലിതീറ്റ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധാമണി രാജൻ നിർവഹിച്ചു.
ജനറൽവിഭാഗത്തിൽപെട്ടവർക്ക് 50ശതമാനം നിരക്കിലും പട്ടികജാതി -പട്ടികവർഗവിഭാഗത്തിൽപ്പെട്ടവർക്ക് 75ശതമാനം നിരക്കിലും ക്ഷീരസംഘങ്ങൾ വഴി നടപ്പാക്കുന്ന പദ്ധതിയാണിത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലത ശശി ആദ്ധ്യക്ഷത വഹിച്ചു. ഡയറി ഫാം ഇൻസ്‌ട്രക്ടർ അഖിൽ പ്രസാദ് പദ്ധതി വിശദീകരിച്ചു. സംഘം പ്രസിഡന്റ് തണ്ടളത്ത് മുരളി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഓച്ചിറചന്ദ്രൻ, ഓമനക്കുട്ടൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |