കേരളത്തിലെ തയ്യൽ തൊഴിലാളികളുടെ മുടങ്ങിക്കിടക്കുന്ന ക്ഷേമപെൻഷനും ക്ഷേമനിധി ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും ക്ഷേമനിധി ആനുകൂ ല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് കെ.എസ്.റ്റി.എ 22 ന് സെക്രട്ടറിയേറ്റ് നടയിലേയ്ക്ക് മാർച്ചും ധർണ്ണയും നടത്തും ധർണ്ണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
തയ്യൽ തൊഴിലാളികളെ സഹായിക്കാൻ രൂപം നൽകിയ തയ്യൽ തൊഴിലാളി ക്ഷേമബോർഡ്, തൊഴിലാളികളുടെ ആനുകൂല്യങ്ങൾ ഏതുവിധത്തിൽ ഒഴിവാക്കാം എന്ന നിലപാടിലാണ് ഇന്ന്. പെൻഷൻ, റിട്ടയർമെന്റ് തുക തുടങ്ങി തൊഴിലാളിയെ ബാധിക്കുന്ന കാതലായ കാര്യങ്ങളിൽ യാതൊരു വ്യക്തതയുമില്ലന്ന് അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പണമില്ല എന്ന് പറഞ്ഞ് നാമമാത്രമായ ആനുകൂല്യങ്ങൾ ഉദ്യോഗസ്ഥർക്കു തോന്നു സമയത്തു നൽകി തൊഴിലാളിയെ പറഞ്ഞയക്കുന്നു. കോവിഡ് കാലഘട്ടത്തിൽ പിഴപലിശ ഒഴിവാക്കിക്കൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയതാണ്. എന്നാൽ ഇന്ന് ബോർഡ് പിഴപലിശ തിരികെ പിടിക്കുന്നു.
മുടങ്ങിക്കിടക്കുന്ന പെൻഷൻ ഉടൻ വിതരണം ചെയ്യുക. സർവ്വീസ് അനുസ രിച്ച് പെൻഷൻ തുകയിൽ വർദ്ധനവ് നൽകുക. മിനിമം പെൻഷൻ 5000/- രൂപ യായി ഉയർത്തുക,വിവാഹ ആനുകൂല്യം 25,000/- രൂപയായി ഉയർത്തുക,റിട്ടയർമെൻ്റ് തുക 3 ലക്ഷമായി ഉയർത്തുക,
. പ്രസ വാനുകൂല്യം 25000 രൂപയായി ഉയർത്തുക,തയ്യൽ തൊഴിലാളികളെ ഇ. എസ്. ഐ സ്കീമിൽ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ നട പടി സ്വീകരിക്കുക,ജില്ലാ ക്ഷേമനിധി ആഫീസുകളുടെ പ്രവർത്തനം ഏകീകരിക്കുക,ക്ഷേമനിധി ആനുകൂല്യങ്ങൾ കാലോചിതമായി പരിഷ്കരിക്കുക,വിധവകൾക്ക് വിധവാ പെൻഷനും ക്ഷേമനിധി പെൻഷനും നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തുന്നത്. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് സി. സുുർശനൻ, ജനറൽ സെക്രട്ടറി കെ. എൻ. ദേവരാജൻ, ജില്ലാ പ്രസിഡന്റ് കെ. എം. തങ്കച്ചൻ, ജില്ലാ ജനറൽ സെക്രട്ടറി പി. വിറോർ് തുഴകിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |