അമ്പലപ്പുഴ: പത്ത് നാൾ നീണ്ട ശബരിമല തീർത്ഥാടനം പൂർത്തിയാക്കി അമ്പലപ്പുഴ സംഘം മടങ്ങി എത്തി. ബുധനാഴ്ച വൈകിട്ട് മാളികപ്പുറം മണിമണ്ഡപത്തിൽ നിന്നും പതിനെട്ടാം പടിക്കലേക്ക് നടത്തിയ ശീവേലി എഴുന്നള്ളത്തിനുശേഷം തിരുവാഭരണം ചാർത്തിയ അയപ്പ സ്വാമിയെ ദർശിച്ച് രാത്രി 8 മണിയോടെ മലയിറങ്ങി. കെ. എസ്. ആർ. ടി. സി പമ്പയിൽ നിന്ന് അമ്പലപ്പുഴയിലേക്ക് പ്രത്യേകം ക്രമീകരിച്ച സർവ്വീസിൽ 2 മണിയോടെ അമ്പലപ്പുഴയിൽ എത്തി. സമൂഹപ്പെരിയോൻ എൻ. ഗോപാലകൃഷ്ണപിള്ള, പ്രസിഡന്റ് ആർ. ഗോപകുമാർ, വൈസ് പ്രസിഡന്റ് ജിതിൻ രാജ്, സെക്രട്ടറി കെ.ചന്ദ്രകുമാർ, ഖജാൻജി ബിജു സരോവരം എന്നിവർ യാത്രക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |