കാളികാവ്: പാലീയേറ്റിവ് പ്രസ്ഥാനത്തിന്റെ ആവശ്യകതയും നിലനിൽപ്പും ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ പ്രഭാത സവാരിക്കാരായ കാളികാവ് മോണിംഗ് വാക്കേഴ്സ് കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിന സന്ദേശ യാത്ര നടത്തി . ഡോ. ലത്തീഫ് പടിയത്ത് സന്ദേശ പ്രസംഗം നടത്തി. വി.പി മുജീബ് റഹ്മാൻ വിശദീകരണ പ്രഭാഷണം നടത്തി. മോണിംഗ് വാക്കേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ഷറഫുദ്ദീൻ ചോലാസ്, എറമ്പത്ത് കരീം, കെ.ടി റഷീദ്, ശിഹാബ് കുട്ടശ്ശേരി, മുസ്തഫ തൊണ്ടിയിൽ, പി.അബ്ദുൽ ജബ്ബാർ, ഗഫൂർ മാളിയേക്കൽ, ഷാനവാസ് പാരോൾ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |