മുഹമ്മ: മത ഭൗതിക സമന്വയ വിദ്യാഭ്യാസം വർത്തമാനകാലം ആവശ്യപ്പെടുന്ന അടിസ്ഥാന ആവശ്യമായി മാറിയതായി സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും രാജ്യസഭാ എം.പി.യുമായ ഹാരിസ് ബീരാൻ പറഞ്ഞു. മണ്ണഞ്ചേരി നാലുതറ അഹ്‌മദ് മൗലവി ഹിഫ്ള് ആൻഡ് ശരീഅത്ത് കോളേജ് എട്ടാമത് വാർഷിക മൂന്നാം സനദ് ദാനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പി.പി.ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡന്റ് എ.എം.നസീർ, എം.ഇ.എസ്. ജില്ലാ പ്രസിഡന്റ് അഡ്വ.എ.എ.റസ്സാഖ്, കിഴക്കേ മഹല്ല് പ്രസിഡൻ്റ് എം.എ. അബൂബക്കർ കുഞ്ഞ് ആശാൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |