ആലപ്പുഴ: നഗരസഭയും ജനറൽ ആശുപത്രിയും സംയുക്തമായി നടത്തിയ പാലിയേറ്റീവ് ദിനാചരണവും കൃത്രിമ ഉപകരണങ്ങളുടെ വിതരണവും എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പത്തുപേർക്ക് 4.78 ലക്ഷം രൂപയുടെ കൃത്രിമ കാലുകൾ വിതരണം ചെയ്തു. ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ ചേർന്ന ദിനാചരണത്തിൽ നഗരസഭാ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷ എ.എസ്.കവിത പാലിയേറ്റീവ് ദിന പ്രതിജ്ഞ ചൊല്ലി. ടി.ബി ഓഫീസർ ഡോ.എം.എം.ഷാനി, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീർ പുന്നക്കൽ, കൗൺസിലർമാരായ ഫൈസൽ, ബി.നസീർ, എ.ഷാനവാസ്, ആശുപത്രി സൂപ്രണ്ട് ഡോ.ആർ.സന്ധ്യ, എ.ആർ.എം.ഒ ഡോ.സി.പി.പ്രിയദർശൻ, എച്ച്.എം.സി അംഗങ്ങളായ അജയ് സുധീന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |