അമ്പലപ്പുഴ :പാലിയേറ്റീവ് കെയർ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കിടപ്പ് രോഗികളെ സന്ദർശിച്ച് സമ്മാനങ്ങൾ നല്കി. കെ .പി. സി. സി എക്സിക്യുട്ടീവ് കമ്മിറ്റി മെമ്പർ അഡ്വ. എം. രവീന്ദ്രദാസ് സാന്ത്വന പരിചരണ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ഹസൻ എം.പൈങ്ങാമഠം അദ്ധ്യക്ഷനായി . പി. ഉണ്ണികൃഷ്ണൻ, കെ.എച്ച്. അഹമ്മദ്, ശ്രീജാ സന്തോഷ്, പി.എ.കുഞ്ഞുമോൻ, സമീർ പാലമൂട്, അബ്ദുൽ ഹാദി,നിസാർ വെള്ളാപ്പള്ളി, സാബു വെള്ളാപ്പള്ളി , കണ്ണൻ ചേക്കാത്ര, മോഹൻലാൽ, പുഷ്കരൻ വടവടിയിൽ, മജീദ് കാളുതറ, പി. രങ്കനാഥ്, പി.കെ. രഞ്ജുദാസ്,അഹ്സൻ നെജ്മൽ എന്നിവർ നേതൃത്വം നല്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |