കണ്ണൂർ: മാഹിക്കും വടകരക്കുമിടയിലെ ട്രാക്ക് നവീകരണ പ്രവൃത്തി മൂലം ട്രെയിനുകൾ വേഗത കുറച്ചത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കണ്ണൂർ, എടക്കാട്, തലശ്ശേരി, മാഹി സ്റ്റേഷനുകളിൽ ഏറെ നേരം ട്രെയിനുകളെ പിടിച്ചിടുകയാണിപ്പോൾ.
ആശ്രയിക്കുന്നവർക്ക് തിരിച്ചടിയാകുന്നു. രാത്രി വണ്ടികളാണ് പ്രധാനമായും വൈകിയോടുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ രാത്രി എട്ടരയോടെ എത്തിയ മാവേലി എക്സ്പ്രസ് ഒന്നരമണിക്കൂറാണ് മാഹിയിൽ പിടിച്ചിട്ടത്. കണ്ണൂരിൽ നിന്ന് കൃത്യസമയത്ത് പുറപ്പെട്ട മലബാർ എക്സ്പ്രസാകട്ടെ ഇടക്കുള്ള രണ്ട് സ്റ്റേഷനുകളിലായി രണ്ടു മണിക്കൂർ നിർത്തിയിട്ടാണ്
തലശ്ശേരിയിലെത്തിയത്. പൂർണ എക്സ്പ്രസും കഴിഞ്ഞ ദിവസം ഒന്നര മണിക്കൂറിലേറെ മാഹിയിൽ പിടിച്ചിട്ടു. അന്ത്യോദയ എക്സ്പ്രസ് ഒരു മണിക്കൂറും മംഗള ലക്ഷദ്വീപ് എക്സ്പ്രസ് അരമണിക്കൂറും രാത്രി പതിനൊന്നരക്ക് കണ്ണൂരിലെത്തേണ്ട ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടിവ് ഒന്നര മണിക്കൂറും വൈകിയാണ് കണ്ണൂരിൽ എത്തിയത്. നവീകരണം പൂർത്തിയാകും വരെ ഇതെ രീതിയിലായിരിക്കും കാര്യങ്ങളെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം.
കണ്ണൂർ ജനശതാബ്ദി മിക്ക ദിവസവും വൈകിയാണ് ഓടുന്നത്. ദീർഘദൂര യാത്ര കഴിഞ്ഞ് കണ്ണൂരിലും തലശ്ശേരിയിലുമെത്തി നാട്ടിലേക്കുള്ള ബസ് പിടിക്കാനാവാതെ യാത്രക്കാർ പെരുവഴിയിലാകുന്നത് പതിവ് കാഴ്ചയാണിപ്പോൾ.
ആശ്വാസം! കണ്ണൂർ പാസഞ്ചർ പയ്യന്നൂരിൽ പിടിച്ചിടില്ല
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി 7.15ന് എത്തുന്ന കണ്ണൂർ പാസഞ്ചർ ഇനി പിടിച്ചിടില്ല. മറ്റ് ട്രെയിനുകൾ കടന്നു പോകാൻ ഏറെ നേരം പാസഞ്ചർ ട്രെയിൻ ഔട്ടറിൽ കിടക്കേണ്ടി വരുന്നത് വലിയ ദുരിതമാണ് യാത്രക്കാർക്ക് വരുത്തുന്നത്. ആദ്യം മാവേലി എക്സ് പ്രസിന് വേണ്ടിയാണ് പാസഞ്ചർ ട്രെയിൻ പിടിച്ചിടുന്നത്. എന്നാൽ ഇതിന് പിറകെ വരുന്ന പ്രതിവാര ട്രെയിനുകൾക്കായി പയ്യന്നൂരോ, പഴയങ്ങാടിയിലോ വീണ്ടും പാസഞ്ചർ നിർത്തിയിടേണ്ടിവരും. ഇതേച്ചൊല്ലി ഒട്ടേറെ പരാതികൾ ഉയർന്നുവന്നിരുന്നു. എന്നാൽ പുതിയ സമയമാറ്റം നിലവിൽ വന്നതോടെ പാസഞ്ചർ ട്രെയിൻ 7ന് പയ്യന്നൂരിലെത്തും.ഈ സമയത്ത് മറ്റ് ട്രെയിനുകൾ കടന്നുപോകാനില്ലാത്തത് പാസഞ്ചർ ട്രെയിനിലെ യാത്രക്കാർക്ക് ഗുണകരമാണ്.
അമൃതിൽ തിളങ്ങാൻ സ്റ്റേഷനുകൾ
അമൃത് പദ്ധതിയിലുൾപ്പെടുത്തി തലശ്ശേരി, പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകളുടെ നവീകരണം യാത്രക്കാർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ സിവിൽ വർക്കുകൾ പുരോഗമിക്കുകയാണ്. ആദ്യഘട്ട പ്രവൃത്തി മേയ് മാസത്തോടെ പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റെയിൽവേ.
തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ
ടിക്കറ്റ് കൗണ്ടർ വിപുലീകരണം
യാത്രക്കാർക്ക് ഇറങ്ങാൻ എസ്‌കലേറ്റർ
24 ബോഗികളുടെ നീളത്തിൽ പ്ലാറ്റ്‌ഫോമുകളിൽ മേൽക്കൂര
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ( 32. 20 കോടി)
വിപുലമായ പാർക്കിംഗ് സംവിധാനം
കൗണ്ടറുകൾ, ബുക്കിംഗ് ഓഫീസ്
വെളിച്ച സംവിധാനങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |