പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ഭക്ഷ്യ സുരക്ഷാ വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫീസർ (കാറ്റഗറി നമ്പർ 6/2024) തസ്തികയിലേക്ക് 18ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തുന്ന ഒ.എം.ആർ പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലയിലെ ചാലപ്പുറം പി.വി. സാമി റോഡ് ഗവ. ഗണപത് ബോയ്സ് എച്ച്.എസിൽ ഉൾപ്പെടുത്തിയിട്ടുള്ള രജിസ്റ്റർ നമ്പർ 1032806 മുതൽ 1033105 വരെയുള്ളവർ കോഴിക്കോട് കല്ലായി ഗവ. യു.പി. സ്‌കൂളിൽ ഹാജരാകണം. പഴയ അഡ്മിഷൻ ടിക്കറ്റോ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത പുതിയ അഡ്മിഷൻ ടിക്കറ്റോ ഉപയോഗിക്കാനാകും.
അഭിമുഖം
മലപ്പുറം ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 508/2023) തസ്തികയിലേക്ക് 17ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി.സ്‌കൂൾ ടീച്ചർ (തമിഴ് മാധ്യമം) (ഈഴവ/വിശ്വകർമ്മ) (കാറ്റഗറി നമ്പർ 611/2023, 612/2023) തസ്തികയിലേക്ക് 17ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും.
കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ് (തസ്തികമാറ്റം മഖേന) (കാറ്റഗറി നമ്പർ 703/2023) തസ്തികയിലേക്ക് 22ന് പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ 0495 2371971 എന്ന നമ്പറിൽ ബന്ധപ്പെടണം.
കണ്ണൂർ ജില്ലയിൽ എൻ.സി.സി /സൈനികക്ഷേമ വകുപ്പിൽ ക്ലർക്ക് ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിമുക്തഭടൻമാരിൽ നിന്നും മാത്രം) (കാറ്റഗറി നമ്പർ 145/2024) തസ്തികയിലേക്ക് 22ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
കേരള വാട്ടർ അതോറിട്ടിയിൽ സാനിട്ടറി കെമിസ്റ്റ് (കാറ്റഗറി നമ്പർ 127/2023) തസ്തികയിലേക്ക് 22, 23, 24 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ
എൽ.ആർ.1 വിഭാഗവുമായി ബന്ധപ്പെടണം (0471 2546242).
പാലക്കാട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) (മലയാളം മാധ്യമം) തസ്തികമാറ്റം മഖേനയുള്ള നിയമനം (കാറ്റഗറി നമ്പർ 703/2023) തസ്തികയിലേക്ക് 22ന് പി.എസ്.സി കാസർകോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇംഗ്ലീഷ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 717/2023) തസ്തികയിലേക്ക് 22ന് രാവിലെ 7.30 നും 10.00 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
പ്രമാണപരിശോധന
തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ യു.പി.സ്‌കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 707/2023) തസ്തികയിലേക്ക് 20, 21, 22, 23, 27 തീയതികളിൽ രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |