തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായുള്ള നിലപാടുകളാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് പറേരി. ഈ നിലപാട് സർക്കാർ അടിയന്തിരമായി പുന:പരിശോധിക്കണം. കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനങ്ങൾ ത്വരിതപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി തൃശൂർ എംപ്ലോയ്‌മെന്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ അധ്യക്ഷത വഹിച്ചു. ടി. പ്രദീപ്കുമാർ, അലൻ പോൾ, കെ. അഖിലേഷ്, വി.കെ. വിനീഷ്, ടി.പി. സുനിൽ, ഷാജി കനിഷ്‌കൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |