ശബരിമല: ഇന്നലെ വൈകിട്ട് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്കു ശേഷം 6.45ന് തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ മുഖ്യ കാർമ്മികത്വത്തിൽ പടിപൂജ നടന്നു. പതിനെട്ടു പടികളും കഴുകി വൃത്തിയാക്കിയശേഷം പടിയിൽ മാലചാർത്തി പട്ടും വിളക്കും വച്ചു. തുടർന്ന് ഓരോ പടിയും പൂജിച്ചശേഷം അഭിഷേകം നടത്തി. പടിയിൽ കർപ്പൂരം കത്തിച്ച് പുഷ്പാർച്ചന നടത്തി. ഈ സമയം പതിനെട്ടാം പടിക്ക് താഴെ ആയിരക്കണക്കിന് തീർത്ഥാടകർ ശരണം വിളികളോടെ പൂജകൾ കണ്ടുതൊഴുതു. 18വരെ ദീപാരാധനയ്ക്കുശേഷം പടിപൂജ നടക്കും. നിലവിൽ 2039വരെ പടിപൂജ ബുക്കിംഗാണ്. തീർത്ഥാടന കാലത്ത് മകരവിളക്കിന് ശേഷം നാലു ദിവസവും മാസപൂജാവേളകളിൽ അഞ്ച് ദിവസവും ഉത്സവം ഉൾപ്പെടെ മറ്റ് പൂജകൾക്കായി നടതുറക്കുമ്പോഴും പടിപൂജ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |