തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ ജീവനക്കാർക്കും ഡിസംബറിലെ ശമ്പളം വിതരണം ചെയ്തു തുടങ്ങി. സർക്കാരിൽ നിന്നും ആദ്യ ഗഡുവായി ലഭിച്ച 30 കോടി രൂപ കൂടി ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്യുന്നത്. മാസം പകുതിയായപ്പോഴാണ് ശമ്പള വിതരണം നടന്നത്. തുടർച്ചയായി അഞ്ചാമത്തെ മാസമാണ് ശമ്പളം ഒറ്റത്തവണയായി നൽകുന്നതെന്നും ജീവനക്കാരുടെ മുഴുവൻ ശമ്പളവും ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നൽകാനുള്ള നടപടികൾ പുരോഗമിച്ചുവരികയാണെന്നും മന്ത്രി കെ.ബി.ഗണേശ്‌കുമാറിന്റെ ഓഫീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |