#പദ്ധതി നടത്തിപ്പ് കരാർ ഊരാളുങ്കൽ സൊസൈറ്റിക്ക്
തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പ് പദ്ധതി നടത്തിപ്പിനായി മൂന്ന് സമിതികൾ രൂപീകരിച്ച് സർക്കാർ ഉത്തരവായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വയനാട് പുനർനിർമ്മാണ സമിതി, മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാവും പ്രമുഖ സ്പോൺസർമാരും ഉൾക്കൊള്ളുന്ന ഉപദേശക സമിതി, ചീഫ് സെക്രട്ടറി ചെയർപേഴ്സണായുള്ള ഏകോപന സമിതി എന്നിവയാണ് രൂപീകരിച്ചത്
വയനാട് ടൗൺഷിപ്പ് പദ്ധതിയുടെ നടത്തിപ്പിന് ദുരന്ത നിവാരണ വകുപ്പിനെ ചുമതലപ്പെടുത്തി. ടൗൺഷിപ്പ് സമയബന്ധിതമായി നിർമ്മിക്കേണ്ടതിനാൽ ഇ.പി.സി കരാർ രേഖകൾ ധനകാര്യ വകുപ്പിന്റെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണം.. പദ്ധതി നടത്തിപ്പിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഇ.പി.സി കരാറുകാരായി നിയമിച്ചു. സർക്കാർ ടൗൺഷിപ്പിന് പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക് 15 ലക്ഷം വീതം അനുവദിച്ചു. ടൗൺഷിപ്പ് നിർമ്മാണത്തിന് കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളിലെയും ഭൂമിയിൽ യഥാർത്ഥ ഗ്രൗണ്ട് സർവെ നടത്തിയ ശേഷം ഉപയോഗ്യമായ ഭൂമി കണ്ടെത്തി നിലവിലെ ഉത്തരവിൽ ഭേദഗതി വരുത്തും.
കിഫ്കോൺ നിർദ്ദേശം
അംഗീകരിച്ചു
ടൗൺഷിപ്പ് നിർമ്മാണത്തിന് കൽപ്പറ്രയിൽ 5 സെന്റ് പ്ളോട്ടുകളും (എൽസ്റ്രൺ എസ്റ്റേറ്റ്- 467 വാസ യോഗ്യമായ യൂണിറ്റുകൾ), നെടുമ്പാലയിൽ 10 സെന്റ് പ്ളോട്ടുകൾ0 266 പാർപ്പിട യൂണിറ്റുകൾ- പദ്ധതി ചെലവ് ഏകദേശം 632 കോടി എന്ന കിഫ്കോൺ നിർദ്ദേശങ്ങൾ അംഗീകരിച്ചു.മേപ്പാടി ദുരന്തബാധിത പ്രദേശത്തെ ട്രൈബൽ കുടുംബങ്ങൾക്ക് പുനരധിവാസം നടപ്പാക്കുമ്പോൾ ടൗൺഷിപ്പിലോ അല്ലെങ്കിൽ15 ലക്ഷം രൂപയോ അല്ലെങ്കിൽ വനമേഖലയോട് ചേർന്ന് അരുവിയുടെയോ തോടിന്റെയോ സമീപത്തോ ആവശ്യാനുസരണം 2006-ലെ വനാവകാശ നിയമത്തിന് വിധേയമായി ഭൂമി അനുവദിക്കാൻ അനുമതി നൽകി. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് രണ്ട് ഘട്ടമായിട്ടാണെങ്കിലും പുനരധിവാസം ഒരുമിച്ചാവണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |