വർക്കല: വീട്ടിൽ അതിക്രമിച്ച് കയറി 67 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആറാട്ട് റോഡ് പുതുവൽ വീട്ടിൽ സന്തോഷാണ് (33) പിടിയിലായത്.ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
വീടിന്റെ കതക് ചവിട്ടിത്തുറന്ന് അകത്തുകയറിയ സന്തോഷ് വൃദ്ധയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയതോടെ സന്തോഷ് രക്ഷപ്പെട്ടു.
വർക്കല ഡിവൈ.എസ്.പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ജെ.എസ്.പ്രവീൺ,ജി.എസ്.ഐമാരായ ബിജിരാജ്,സലിം,സി.പി.ഒമാരായ ഷംനാദ്,ഷൈൻരാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |