കൊല്ലം: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം 24, 25 തീയതികളിൽ കൊല്ലത്ത് നടക്കും. പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, വനിതാ സമ്മേളനം, സാംസ്കാരിക സായാഹ്നം എന്നിവ കൊല്ലം പട്ടണത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. സ്വാഗത സംഘം രൂപീകരണ യോഗം കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ബി.ജയചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി എസ്.ശ്രീഹരി, സി.സാജൻ, വിനോദ് പിച്ചിനാട്, കല്ലട ഗിരീഷ്, ബിനോയ് ആർ.കൽപകം, സി.പി.ബിജുമോൻ, ജയ കൃഷ്ണൻ, അൻസറുദ്ദീൻ, വരുൺലാൽ, ബൈജു ശാന്തിരംഗം, ജോൺസൺ, ജിഷ, പി.വൽസ, ഉണ്ണി ഇലവിനാൽ, ബെന്നി പോൾ, നീതു, റോജ മാർക്കോസ് എന്നിവർ സംസാരിച്ചു.
പരവൂർ സജീബ് (ചെയർമാൻ), എസ്.ശ്രീഹരി (കൺവീനർ), സി.പി.ബിജുമോൻ (ജോ. കൺവീനർ) എന്നിവരുൾപ്പടെ 51 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |