തിരുവനന്തപുരം: യു.ജി.സിയുടെ കരടുനയം സംസ്ഥാനങ്ങളുടെ അവകാശങ്ങൾക്കുമേലുള്ള കടന്നു കയറ്റമാണെന്നും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പുന:പരിശോധിക്കണമെന്ന് കേന്ദ്രത്തിന് കത്തെഴുതി. ബി.ജെ.പി ഇതര മുഖ്യമന്ത്രിമാർക്കും കത്തെഴുതിയിട്ടുണ്ട്. കൂട്ടായ പരിശ്രമങ്ങൾക്കാണ് കേരളം മുൻകൈയെടുക്കുന്നത്.
സംസ്ഥാനങ്ങൾ ഫണ്ട് നൽകുന്ന സർവകലാശാലകളിൽ ഇനിമുതൽ കേന്ദ്രം ഭരണം നടത്തിക്കോളുമെന്നത് രാഷ്ട്രീയ ധാർഷ്ട്യമാണ്. വേണ്ടപ്പെട്ടവരെ വി.സിയാക്കാനുള്ള വളഞ്ഞവഴിയാണ് കേന്ദ്രം പയറ്റുന്നത്.
ശബരിമലയിൽ ഭക്തർക്ക് ഒരു ബുദ്ധിമുട്ടുമില്ലാതെ തീർത്ഥാടനം സാദ്ധ്യമാക്കിയ എല്ലാവരെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ശബരിമലയിൽ 25 വർഷം മുന്നിൽ കണ്ടുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയതാണ് 778.17 കോടിയുടെ ലേഔട്ട് പ്ലാൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |