ചാത്തന്നൂർ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കാനുള്ള തീരുമാനം നടപ്പാക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമബത്ത- ശമ്പളപരിഷ്കരണ കുടിശികകൾ പൂർണമായും അനുവദിക്കുക, ലീവ് സറണ്ടർ മരവിപ്പിച്ച നടപടി പിൻവലിക്കുക, മെഡിസെപ്പ് പദ്ധതി സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 22ന് അദ്ധ്യാപക- സർക്കാർ സർവീസ് സംഘടന സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എ.കെ.എസ്.ടി.യു) നേതൃത്വത്തിൽ മുഖത്തലയിൽ പോസ്റ്റർ പ്രചരണം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം എം.ഡി. സ്മിത, ചാത്തന്നൂർ സബ് ജില്ല സെക്രട്ടറി എ. രമ്യ,വൈസ് പ്രസിഡന്റ് ശിവ ഗണേഷ്, മുഖത്തല എം.ജി.ടി.എച്ച്.എസ് യൂണിറ്റ് സെക്രട്ടറി അതുൽ ബി.നാഥ്, പ്രസിഡന്റ് പാർവതി ആർ.കൃഷ്ണൻ, അംഗങ്ങളായ ലക്ഷ്മി പ്രിയ, ആര്യ ശ്രീകുമാർ, ജിബി ജോർജ് എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |