പുനലൂർ: നഗരസഭയിലെ ഹൈസ്കൂൾ വാർഡ് പൗരാവലിയുടെ നേതൃത്വത്തിൽ തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെ പുനലൂർ താലൂക്ക് സമാജം ടി.വി.ടി.എം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഐ.എം.എ ദേശീയ പ്രസിഡന്റ് ഡോ.ആർ.വി.അശോകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ പങ്കെടുക്കുന്നവർ ആധാറിന്റെ പകർപ്പ് ഹാജരാക്കണം. ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് മരുന്നു കഴിക്കുന്നവർ സ്ഥിരമായി കഴിക്കുന്ന മരുന്നുകളും ഡോക്ടറുടെ ഫിറ്റ്നെസ് സർട്ടിഫിക്കറ്റും പരിശോധനക്ക് എത്തുമ്പോൾ ഹാജരാക്കണം. പൗരാവലി കമ്മിറ്റി പ്രസിഡന്റ് എബ്രഹാം, വൈസ് പ്രസിഡന്റ് റോയി വർഗീസ്, സെക്രട്ടറി മുഹമ്മദ് റാഫി ,എ.റസൂൽ ബീവി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |