കൊച്ചി: കേരളത്തിലേക്ക് വ്യാജ ഗോൾഡ് ഫ്ളേക്ക് സിഗററ്റ് ഇറക്കുമതി ചെയ്ത കേസിൽ രണ്ടു പേരെ കൊച്ചി കസ്റ്റംസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശികളായ വലമ്പൂർ ഫാസിൽ, ഹസീബ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതി റിമാൻഡ് ചെയ്തു.
നവംബറിൽ കൊച്ചി തുറമുഖം വഴി നാലു കണ്ടെയ്‌നർ സിഗററ്റാണ് ഇവർ ടാർ എന്ന വ്യാജേന ഇറക്കുമതി ചെയ്തത്. നവംബറിൽ മുങ്ങിയ ഇവർ ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ഇവർ ഏറെക്കാലമായി കയറ്റുമതി, ഇറക്കുമതി രംഗത്തുണ്ട്.
പ്രമുഖ സിഗററ്റ് നിർമ്മാതാക്കളായ ഇന്ത്യൻ ടുബാക്കോ കമ്പനിയുടെ (ഐ.ടി.സി.) പ്രീമിയം ബ്രാന്റുകളാണ് കള്ളക്കടത്തായി കൊണ്ടുവരുന്നത്. ദുബായിലും മറ്റുമുള്ള ഫാക്ടറികളിൽ നിർമ്മിച്ച ഗോൾഡ് ഫ്ളേക്കിന്റെ കിംഗ് സൈസ് റെഡ്, ബ്ളൂ ബ്രാൻഡുകളാണ് കടത്തുന്നതിൽ അധികവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |