ന്യൂഡൽഹി: നീറ്റ് യുജി 2025 രജിസ്ട്രേഷൻ, പരീക്ഷ എന്നിവ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ അപേക്ഷാർത്ഥികൾക്ക് സുഗമമാകാൻ ആധാറിനൊപ്പം APAAR ID (Automated Permanent Academic Account Registry) സംവിധാനവും നടപ്പാക്കുന്നു. ഇതുസംബന്ധിച്ച നിർദ്ദേശം കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രാലയം എൻ.ടി.എയ്ക്ക് നൽകി. ഇത് നിലവിൽ വരുന്നതോടെ ഐഡന്റിറ്റി വെരിഫിക്കേഷൻ, അപാകതകൾ പരിഹരിക്കൽ, രജിസ്ട്രേഷനും മറ്റ് നടപടികളും വേഗത്തിലാക്കൽ എന്നിവയെല്ലാം എളുപ്പമാകുമെന്നാണ് വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |