കേരള സർവകലാശാല ജൂലായിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി ആൻഡ് ഹിസ്റ്റോറിയോഗ്രഫി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഏഴാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം - മേഴ്സിചാൻസ് - 2008 മുതൽ 2012 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികൾ), പാർട്ട്‌ടൈം വിദ്യാർത്ഥികൾ & 2003 സ്‌കീം ജനുവരി 2025 പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് ടെക്‌നോളജി (ബി.എച്ച്.എം./ബി.എച്ച്.എം.സി.റ്റി.) ഫെബ്രുവരി പരീക്ഷയുടെ പുതുക്കിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
വിദൂരവിദ്യാഭ്യാസ പഠന വിഭാഗം 16 ന് നടത്താനിരുന്ന എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അന്നത്തെ വിദൂര വിദ്യാഭ്യാസം വഴിയുള്ള മറ്റ് വിഷയങ്ങളുടെ ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് മാറ്റമില്ല.
22 ന് നടത്തുന്ന ജർമ്മൻ പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |