തിരുവനന്തപുരം: പാർട്ടി ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയ സാഹചര്യത്തിൽ വിഭാഗീയ പ്രവർത്തനങ്ങളോ മറ്റു തർക്കങ്ങളോ ഉണ്ടാവാൻ പാടില്ലെന്ന സംസ്ഥാന കൗൺസിൽ സർക്കുലർ നിർബ്ബന്ധമായും പാലിക്കണമെന്ന് ജില്ലാ സെക്രട്ടറിമാർക്ക് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് നിർദ്ദേശം നൽകി. നവീകരിച്ച എം.എൻ.സ്മാരകത്തിലെ ആദ്യ യോഗമാണ് ഇന്നലെ നടന്നത്.
വനം നിയമ ഭേദഗതി പ്രതിപക്ഷവും ചില സംഘടനകളും സർക്കാരിനെതിരെ ആയുധമാക്കിയിരിക്കുകയാണ്. ഇക്കാര്യത്തിൽ പുനരാലോചന നടത്തണം. . ഇടതുമുന്നണിയിലെ പാർട്ടികൾ തന്നെ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ച സാഹചര്യത്തിൽ വനം നിയമ ഭേദഗതിയുമായി മുന്നോട്ടുപോകുന്നതു രാഷ്ട്രീയമായി ഗുണം ചെയ്യില്ലെന്നും സംസ്ഥാന എക്സിക്യൂട്ടീവ് വിലയിരുത്തി. പിന്നാലെയാണ് ,വനം നിയമ ഭേദഗതിയിൽ നിന്നും സർക്കാർ പിന്മാറുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |