തിരുവനന്തപുരം: നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിൽ മൂന്നു ദിവസം ചോദ്യോത്തരവേള ഒഴിവാക്കിയത് ചട്ട പ്രകാരമാണെന്ന് സ്പീക്കർ എ .എൻ ഷംസീർ പറഞ്ഞു.
സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും അഭിപ്രായം ചോദിച്ച ശേഷമാണ് അതിന് തീരുമാനിച്ചത്.നിയമസഭാ ജീവനക്കാരുടെ ആത്മാർത്ഥമായ പരിശ്രമം കൊണ്ടാണ് പുസ്തകോത്സവം വൻവിജയമാക്കാനായത്. ഈ ദിവസങ്ങളിൽ കഷ്ടപ്പെട്ട അവർക്ക് അല്പം ആശ്വാസം നൽകണം.. പുസ്തകോത്സവത്തിൽ അഞ്ച് കോടിയിലേറെ വില്പന നടന്നതായാണ് കണക്കാക്കുന്നത്. .
സഭയിലെ ചോദ്യങ്ങൾക്ക് എല്ലാ മന്ത്രിമാരും ഉത്തരം നൽകണമെന്ന് റൂളിംഗ് നൽകിയിട്ടുണ്ട്. ഉത്തരം ലഭിക്കേണ്ടത് സഭാംഗങ്ങളുടെ അവകാശമാണ്. ഭൂരിഭാഗം മന്ത്രിമാരും ഉത്തരങ്ങൾ നൽകാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
പി .വി അൻവർ അഴിമതി ആരോപണം ഉന്നയിച്ചത് എഴുതി നൽകിയ ശേഷമാണ്. എഴുതിത്തരുന്ന ആരോപണം സഭയിൽ ഉന്നയിക്കുന്നതിൽ തെറ്റില്ല. പക്ഷേ, അതിലേക്ക് സഭയെയും സ്പീക്കറെയും വലിച്ചിഴച്ചത് ശരിയായില്ല. സർക്കാരും അൻവറും തമ്മിലുള്ള പ്രശ്നമാണത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |