തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയുമടക്കം പരിപാടികൾക്ക് ഒരു പ്രചാരണവും വേണ്ടെന്ന നിലപാട് സർക്കാരിനില്ലെന്നും പ്രചാരണത്തിന് ഫ്ലക്സ് ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. പ്രചാരണം ആവശ്യമില്ലെന്ന നിലപാടില്ല. സ്വാഭാവികമായി പരിപാടികൾക്ക് പ്രചാരണം വേണ്ടിവരും. ആകെ ഇല്ലാതാക്കാൻ കഴിയില്ല. നിയമ വിധേയമായിരിക്കണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. ഫ്ലക്സ് പാടില്ലെന്നാണ് പൊതുവേയുള്ള നയം. പ്രചാരണങ്ങൾക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഉണ്ടായിരിക്കണം. ഇതിന് നിശ്ചിത ഫീസീടാക്കാം. ഇതിനായി തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തി. ഹൈക്കോടതിയുടെ ഉത്തരവിന് എതിരല്ല ഇതെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |