ന്യൂഡൽഹി: കൊവിഡ് മഹാമാരി കൈകാര്യം ചെയ്‌തതിലെ പിഴവുമൂലം ഇന്ത്യയിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് തിരിച്ചടിയുണ്ടായെന്ന സക്കർബർഗിന്റെ പ്രസ്‌താവനയിൽ മാപ്പു പറഞ്ഞ് മെറ്റ. തങ്ങളുടെ മാധാവിക്ക് 'അബദ്ധത്തിൽ സംഭവിച്ച പിഴവിന് ' ക്ഷമ ചോദിക്കുന്നുവെന്ന് മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റ് ശിവ്‌നാഥ് തുക്രാൽ പറഞ്ഞു.
സക്കർബർഗിന്റെ നിരീക്ഷണം പല രാജ്യങ്ങൾക്കും ബാധകമാണെങ്കിലും അതിൽ ഇന്ത്യ ഉൾപ്പെടുന്നില്ല. യു.എസ് കമ്പനിയായ മെറ്റയ്‌ക്ക് ഇന്ത്യ വളരെ പ്രധാനപ്പെട്ട രാജ്യമാണ്. ഇന്ത്യയിലെ നൂതന ഭാവിയുടെ കേന്ദ്രബിന്ദുവാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു -തുക്രാൽ പറഞ്ഞു.
പ്രസ്താവനയുമായി ബന്ധപ്പെട്ട് മെറ്റയെ വിളിച്ചുവരുത്തുമെന്ന് ഐ.ടി പാർലമെന്ററി സമിതി അദ്ധ്യക്ഷനും ബി.ജെ.പി എം.പിയുമായ നിഷികാന്ത് ദുബെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പു പറച്ചിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |