ന്യൂഡൽഹി: തിരിച്ചറിയൽ രേഖകളിൽ ഉൾപ്പെടെ തിരിമറി നടത്തിയെന്ന് ആരോപണം നേരിടുന്ന മുൻ ഐ.എ.എസ് ട്രെയിനി പൂജാ ഖേദ്കർക്ക് ഫെബ്രുവരി 14 വരെ ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ യു.പി.എസ്.സിക്കും ഡൽഹി സർക്കാരിനും നോട്ടീസ് അയക്കാൻ ജസ്റ്രിസുമാരായ ബി.വി. നാഗരത്നയും സതീഷ് ചന്ദ്ര ശർമ്മയും അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. സ്വന്തം പേര്, മാതാപിതാക്കളുടെ വിവരങ്ങൾ, ഒപ്പ്, ഇമെയിൽ ഐ.ഡി, മൊബൈൽ നമ്പർ,വിലാസം തുടങ്ങിയവയിൽ പൂജാ ഖേദ്കർ തിരിമറി നടത്തിയെന്ന് യു.പി.എസ്.സി കണ്ടെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |