വൈക്കം: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതി 2024-25 വർഷത്തെ ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി വിതരണ ഉദ്ഘാടനം ചെയർ പേഴ്സൺ പ്രീത രാജേഷ് നിർവഹിച്ചു. പാലിൻ ഇൻസെന്റീവ്, കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം എന്നീ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. കാലിത്തീറ്റ സബ്സിഡിയായി 4 ലക്ഷം രൂപയും പാലിന് ഇൻസെന്റീവ് പദ്ധതിയ്ക്കായി 8 ലക്ഷം രൂപയും നഗരസഭ പരിധിയിൽ താമസിക്കുന്ന ക്ഷീര കർഷകർക്കായി വകയിരുത്തിയിട്ടുണ്ട്. വൈക്കം ടൗൺ ക്ഷീര സംഘത്തിൽ നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ പി.ടി. സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു സജീവൻ, വാർഡ് മെമ്പർമാരായ എം.കെ. മഹേഷ്, ബിജിമോൾ എന്നിവർ സംസാരിച്ചു വൈക്കം ബ്ലോക്ക് ക്ഷീരവികസന ഓഫീസർ സുനിത പദ്ധതി വിശദീകരണം നടത്തി. സംഘം കമ്മിറ്റി അംഗം ജോസഫ്, സെക്രട്ടറി വിജി, വൈക്കം ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ പ്രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |