മുംബയ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. നടന്റെ ബാന്ദ്രയിലെ വീട്ടിൽ എത്തിയ മോഷ്ടാവാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം. പരിക്കേറ്റ നടനെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ രണ്ടെണ്ണം ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. നടനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും.
സംഭവത്തിൽ കൂടുതൽ അന്വേഷണം പൊലീസ് നടത്തിവരികയാണ്. വീട്ടിൽ അതിക്രമിച്ച് കയറിയ മോഷ്ടാവ് പല തവണ നടനെ കുത്തുകയായിരുന്നു. ശേഷം മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിന് നിരവധി സംഘങ്ങളായി തിരിഞ്ഞ് പൊലീസ് തെരച്ചിൽ ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |