ഹാസ്യവേഷങ്ങളിലൂടെ തമിഴ് സിനിമാപ്രേമികളുടെ പ്രിയതാരമായി മാറിയ നടനാണ് വടിവേലു. ഒരു സമയത്ത് തീയേറ്ററുകളിലെത്തുന്ന എല്ലാ സിനിമകളിലും വടിവേലു അഭിനയിച്ചിരുന്നു. മലയാളത്തിലും നടന് നിറയെ ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വടിവേലു സിനിമയിൽ സജീവമല്ലായിരുന്നു. നടനെതിരെ വിവിധ തരത്തലുളള ആരോപണങ്ങളും പണ്ടുമുതൽക്കേ സിനിമയിൽ ഉയർന്നിരുന്നു.
ഇപ്പോഴിതാ വടിവേലു വീണ്ടും സിനിമയിൽ സജീവമാകുകയാണ്. ഇതിനുപിന്നാലെ തന്നെ നടനെക്കുറിച്ചുളള ചില ആരോപണങ്ങളും വീണ്ടും ഉയർന്നുവരുന്നുണ്ട്. പ്രശസ്ത നടൻ ജയമണിയാണ്, വടിവേലുവിനെക്കുറിച്ചുളള ചില കാര്യങ്ങൾ ഒരു അഭിമുഖത്തിനിടയിൽ വെളിപ്പെടുത്തിയിരിക്കുന്നത്.വടിവേലു ഒരു അഹങ്കാരിയാണ്. ഷൂട്ടിംഗ് ലൊക്കേഷനിൽ പോലും അദ്ദേഹം കസേരയിൽ ഇരിക്കുമ്പോൾ ബാക്കിയുള്ളവരൊക്കെ നിലത്ത് മാത്രമേ ഇരിക്കാവൂ. സിംഗമുത്ത് ഉൾപ്പെടെയുളളവരോടും അങ്ങനെയായിരുന്നുവെന്നായിരുന്നു ജയമണി പറഞ്ഞത്. ദിവസങ്ങൾക്ക് മുൻപ് നടൻ കോട്ടാച്ചിയും വടിവേലുവിനെതിരെ സംസാരിച്ചിരുന്നു. പ്രതിഫലമായി തങ്ങൾക്ക് ലഭിക്കേണ്ട തുക വടിവേലു തട്ടി എടുക്കുന്നു എന്നായിരുന്നു നടന്റെ ആരോപണം.
വൈഗൈ കൊടുങ്കാറ്റ് എന്നാണ് വടിവേലുവിനെ ആരാധകർ വിശേഷിപ്പിക്കുന്നത്. നടൻ രാജ്കിരണാണ് വടിവേലുവിനെ സിനിമയിൽ അവതരിപ്പിച്ചത്. അതിനുശേഷം വടിവേലുവിന്റെ യുഗമായിരുന്നു. അക്കാലത്ത് ശ്രദ്ധേയനായിരുന്ന അന്തരിച്ച നടൻ വിവേകിനെക്കാളും മാർക്കറ്റ് വാല്യു വടിവേലു സ്വന്തമാക്കിയിരുന്നു. സൂപ്പർതാരങ്ങളുടെ സിനിമകൾ ചെയ്യുന്നതിന് നിർമാതാക്കൾ ആദ്യം ഡേറ്റ് വാങ്ങേണ്ടത് വടിവേലുവിന്റേതായി മാറുകയും ചെയ്തു. ആ സമയങ്ങളിൽ നടനും രാഷ്ട്രീയക്കാരനുമായിരുന്ന അന്തരിച്ച വിജയകാന്തുമായി, വടിവേലുവിനുണ്ടായ പ്രശ്നങ്ങൾ സിനിമാലോകത്ത് ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |