മധുബാല ഇന്ദ്രൻസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതയായ വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. പൂർണ്ണമായും വാരണാസിയിൽ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണ്. ഇടവേളയ്ക്ക് ശേഷം മധുബാല മലയാളത്തിലേക്ക് മടങ്ങിവരുന്നെന്ന പ്രത്യേകതയുമുണ്ട്. എന്റെ നാരായണിക്ക് എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ സംവിധായകയാണ് വർഷാ വാസുദേവ്. സംഗീത സംവിധാനം: ഗോവിന്ദ് വസന്ത, കഥ, തിരക്കഥ: വർഷാ വാസുദേവ്, ഛായാഗ്രഹണം: ഫയിസ് സിദ്ധിക്ക്, സംഗീതസംവിധാനം: ഗോവിന്ദ് വസന്ത, എഡിറ്റർ: റെക്ക്സൺ ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, ആർട്ട് ഡയറക്ടർ: സാബു മോഹൻ, വസ്ത്രാലങ്കാരം: സമീറാ സനീഷ്, മേക്കപ്പ്: രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈനർ: രംഗനാഥ് രവി, കൊറിയോഗ്രാഫർ: ബ്രിന്ദാ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: നവനീത് കൃഷ്ണ, സ്റ്റിൽസ്: നവീൻ മുരളി, ലൈൻ പ്രൊഡ്യൂസർ: ബിജു കോശി, ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് നിർമ്മാണം. പി.ആർ.ഓ: പ്രതീഷ് ശേഖർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |