തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാനായി പുറപ്പെടുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും കൃത്യമായി നല്‍കേണ്ടതുണ്ട്. വിവിധ സ്റ്റേഷനുകള്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ കോഡും നിലവിലുണ്ട്. (ഉദാഹരണം: തിരുവനന്തപുരം സെന്‍ട്രല്‍- TVC). അടുത്തിടെ കേരളത്തിലെ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റിയിരുന്നു. തിരുവനന്തപുരം നഗരത്തിലെ കൊച്ചുവേളി, നേമം എന്നീ സ്റ്റേഷനുകളാണ് പേര് മാറ്റി തിരുവനന്തപുരം നോര്‍ത്തും സൗത്തും ആയി മാറിയത്.
പേര് മാറിയതിന് പിന്നാലെ ബോര്‍ഡുകളിലും ഇത് പ്രാബല്യത്തില്‍ വന്നിരുന്നു. ഇപ്പോഴിതാ ഈ രണ്ട് സ്‌റ്റേഷനുകളുടേയും കോഡും മാറിയിരിക്കുകയാണ്. NEM ആയിരുന്ന നേമം തിരുവവന്തപുരം സൗത്ത് ആയപ്പോള്‍ പുതിയ കോഡ് TVCS എന്നാണ്. KCVL ആയിരുന്ന കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് ആയി മാറിയപ്പോള്‍ പുതിയ കോഡ് TVCN എന്നാണ്. ട്രെയിന്‍ തിരയല്‍, ടിക്കറ്റ് ബുക്കിങ് അടക്കമുള്ള ആവശ്യങ്ങള്‍ക്ക് സ്റ്റേഷന്‍ കോഡ് അറിഞ്ഞിരിക്കേണ്ടതുണ്ട്.
2024 ഓഗസ്റ്റിലാണ് സംസ്ഥാനത്തിന്റെ ദീര്‍ഘകാലത്തെ ആവശ്യം പരിഗണിച്ച് കേന്ദ്ര സര്‍ക്കാര്‍ രണ്ട് റെയില്‍വേ സ്റ്റേഷനുകളുടേയും പേര് മാറ്റിയത്. റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അനുമതി നല്‍കേണ്ടത്. തുടര്‍ന്ന് പേരുമാറ്റത്തിന് സംസ്ഥാന ഗതാഗത സെക്രട്ടറി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം പരമാവധിയായതോടെ കൊച്ചുവേളിയെയും നേമത്തെയും സാറ്റലൈറ്റ് ടെര്‍മിനലുകളാക്കി വികസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പേരുമാറ്റവുമുണ്ടായത്.
മാത്രവുമല്ല കേരളത്തിന് പുറത്ത് നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാക്കാനാണ് നഗരത്തിന്റെ പേര് ഉള്‍പ്പെടുത്തി പുനര്‍നാമകരണം നടത്തിയത്. കൊച്ചുവേളി സ്റ്റേഷന്‍ എന്നത് തിരുവനന്തപുരം നഗരത്തിന് ഉള്ളിലുള്ള സ്റ്റേഷനാണെന്ന് ഉത്തരേന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അറിവുള്ള കാര്യമായിരുന്നില്ല. നിരവധി ദീര്‍ഘദുര സര്‍വീസുകള്‍ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന സ്റ്റേഷന്‍ എന്ന നിലയില്‍ യാത്രക്കാര്‍ക്ക് പേര് മാറ്റം വലിയ ഗുണമായി മാറിക്കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |