നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് എയർ കേരള ജൂണിൽ ആഭ്യന്തര വിമാന സർവീസ് ആരംഭിക്കും. 76 സീറ്റുള്ള വിമാനങ്ങളുടെ ഹബ് കൊച്ചി വിമാനത്താവളമായിരിക്കും. ആദ്യഘട്ടത്തിൽ പാട്ടത്തിനെടുത്ത അഞ്ച് വിമാനങ്ങളാണ് സർവീസിന് ഉപയോഗിക്കുക. ഇതിനായി ഐറിഷ് കമ്പനിയുമായി കരാർ ഒപ്പിട്ടു. രണ്ട് വർഷത്തിനകം 20 വിമാനങ്ങൾ സ്വന്തമാക്കുകയാണ് ലക്ഷ്യം.
വിമാനങ്ങൾ ലഭിക്കാനല്ല, പൈലറ്റുമാരെ കിട്ടാനാണ് ബുദ്ധിമുട്ടെന്ന് എയർകേരള സാരഥികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ചെറുനഗരങ്ങളിലേക്ക് കൂടി പറന്നെത്തുകയാണ് എയർകേരളയുടെ ലക്ഷ്യം. ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും സർവീസ്. കൊച്ചി വിമാനത്താവളത്തിൽ നടന്ന ഹബ്ബ് പ്രഖ്യാപന ചടങ്ങിൽ മന്ത്രി പി. രാജീവ് അദ്ധ്വക്ഷത വഹിച്ചു. എം.പിമാരായ ഹൈബി ഈഡൻ, ഹാരിസ് ബീരാൻ, അൻവർ സാദത്ത് എം.എൽ.എ, സിയാൽ ഡയറക്ടർ ജി. മനു, എയർകേരള ചെയർമാൻ അഫി അഹമ്മദ്, വൈസ് ചെയർമാൻ അയൂബ് കല്ലട, സി.ഇ.ഒ ഹരീഷ് കുട്ടി, ആഷിഖ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |