കൊച്ചി: നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ) അന്താരാഷ്ട്ര വിഭാഗമായ എൻപിസിഐ ഇന്റർനാഷണൽ പേയ്മെന്റ്സ് ലിമിറ്റഡ് (എൻ.ഐ.പി.എൽ) ഇന്ത്യൻ യാത്രക്കാർക്ക് യു.എ.ഇയിലെ ക്യു.ആർ അധിഷ്ഠിത മർച്ചന്റ് പേയ്മെന്റ് നെറ്റ്വർക്കിലൂടെ പണമിടപാടുകൾ നടത്താനുള്ള സൗകര്യം ഒരുക്കുന്നു. യു.എ.ഇയിലെ മാഗ്നാറ്റിയുമായി സഹകരിച്ച് മാഗ്നാറ്റിയുടെ പോയിന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ടെർമിനലുകൾ വഴിയാണ് സൗകര്യം നൽകുന്നത്.
ആദ്യ ഘട്ടത്തിൽ ദുബായ് ഡ്യൂട്ടി ഫ്രീയിൽ ലഭ്യമാകുന്ന ഈ സേവനം പിന്നീട് റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ഗതാഗതം, സൂപ്പർമാർക്കറ്റ് തുടങ്ങിയ തുടങ്ങിയ മേഖലകളിലും ലഭിക്കും.
യു.എ.ഇയിൽ യു.പി.ഐ സ്വീകാര്യത വികസിപ്പിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് മാഗ്നാറ്റിയുമായുള്ള പങ്കാളിത്തമെന്ന് എൻ.പി.സി.ഐ ഇന്റർനാഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ റിതേഷ് ശുക്ല പറഞ്ഞു. എൻ.പി.സി.ഐ ഇന്റർനാഷണലുമായുള്ള സഹകരണത്തിലൂടെ ഡിജിറ്റൽ പേയ്മെന്റുകൾ ശക്തിപ്പെടുത്താനും ഇന്ത്യൻ യാത്രക്കാർക്കും എൻ.ആർ.ഐകൾക്കും തടസമില്ലാത്ത സേവനങ്ങൾ ഉറപ്പാക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് മാഗ്നാറ്റി ഇൻസ്റ്റിറ്റ്യൂഷണൽ പെയ്മെന്റ് സൊലൂഷ്യൻസ് മാനേജിംഗ് ഡയറക്ടർ സലിം അവാൻ പറഞ്ഞു. എൻ.പി.സി.ഐ ഇന്റർനാഷണലുമായുള്ള മാഗ്നാറ്റിയുടെ സഹകരണത്തിലൂടെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും അനായാസവും സുരക്ഷിതവുമായ പണമിടമാട് നടത്താനാകുമെന്ന് ദുബായ് ഡ്യൂട്ടി ഫ്രീ സിഇഒ രമേശ് സിദാംബി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |