മുംബയ് : ഹിൻഡൻബർഗ് റിസർച്ച് പിരിച്ചുവിടാനുള്ള തീരുമാനം സ്ഥാപകൻ നേറ്റ് ആൻഡേഴ്സൺ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ ഓഹരിവിപണികളിൽഅദാനി ഗ്രൂപ്പുകകളുടെ വില കുത്തനെ ഉയർന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഹിൻഡൻബർഗ് അദാനി ഗ്രൂപ്പുകൾക്കെതിരെ ക്യാമ്പയിന് തുടക്കമിട്ടിരുന്നു.
തെളിവുകളില്ലാതെ ആരോപണങ്ങൾ നിലനിൽക്കില്ലെന്ന സുപ്രീംകോടതിയുടെ വിധി കമ്പനിക്ക് ആശ്വാസമായെങ്കിലും പൊതുജന മദ്ധ്യത്തിൽ തങ്ങളുടെ വിശ്വാസ്യത പൂർണമായി വീണ്ടെടുക്കാൻ അദാനി ഗ്രൂപ്പുകൾക്ക് കഴിഞ്ഞിരുന്നില്ല.
രാജ്യത്തെ ഉലച്ച ഹിൻഡൻബർഗ് റിപ്പോർട്ടുകൾ
2023ൽ ഓഹരിവിപണിയിൽ കൃത്രിമത്വം കാട്ടുന്നുവെന്ന അദാനിഗ്രൂപ്പുകൾക്കെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നു. റിപ്പോർട്ടുകളിലെ ആരോപണങ്ങൾ നിഷേധിച്ചെങ്കിലും 72 ലക്ഷം കോടിയുടെ നഷ്ടമാണ് അദാനി കമ്പനികൾക്ക് വരുത്തിവച്ചത്. ഗൗതം അദാനിയുടെ സ്വകാര്യആസ്തിയിൽ തന്നെ 100 ബില്യൺ ഡോളറിന്റെ ഇടിവുണ്ടായി. നിക്ഷേപകർ കൂട്ടത്തോടെ അദാനിഗ്രൂപ്പുകളെ കൈയൊഴിഞ്ഞതോടെ വില പകുതിയോളമിടിഞ്ഞു.
2024ൽ അദാനിയുടെ വിദേശകമ്പനികളുമായി പണമിടപാടുണ്ടെന്നതടക്കം സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ചിനും ഭർത്താവ് ദാവൽ ബുച്ചിനും എതിരെ കടുത്ത ആരോപണങ്ങൾ കഴിഞ്ഞ ഓഗസ്റ്റിൽ ഹിൻഡൻബർഗ് ഉന്നയിച്ചു. ഇത് മാധബിയും ദാവൽ നിഷേധിച്ചു. മുന്നേറ്രപാതയിലായിരുന്ന ഓഹരിവിപണിയിൽ വലിയ അനക്കം സൃഷ്ടിച്ചില്ലെങ്കിലും ആരോപണം രാജ്യത്തിന്റെ രാഷ്ട്രീയമേഖലയെ ഉലച്ചു.
അദാനി എന്റർപ്രൈസസ് 4.16% 2427 രൂപ
അദാനി പോർട്ട്സ് 3.61% 1150 രൂപ
അദാനി പവർ 4.79 % 563 രൂപ
അദാനി എനർജി സൊല്യൂഷൻസ് 2.5 % 792.5 രൂപ
അദാനി ഗ്രീൻ എനർജി 4.91% 1070 രൂപ
അദാനി ടോട്ടൽ ഗ്യാസ് 3.8 % 673 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |