കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന് അഞ്ചര വർഷം കഠിനതടവിനും 20,000രൂപ പിഴയ്ക്കും ചുമത്തി.
കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജ് എസ്.രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. കീഴാറൂർ പഴിഞ്ഞിപ്പാറ ഹരിജൻ കോളനി വി.എസ്.ഭവനിൽ സജു(കാക്ക സജു-33)വിനെയാണ് ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകാനും അല്ലാത്ത പക്ഷം നാല് മാസകൂടി കഠിന തടവ്കൂടി അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.2023 ആഗസ്റ്റ് 16നാണ് കേസിനാസ്‌പദമായ സംഭവം. സഹോദരനും സഹോദരിയും കൂട്ടുകാരുമൊത്ത് ട്യൂഷൻ കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ ബൈക്കിലെത്തിയ പ്രതി നഗ്നതാ പ്രദർശനം നടത്തുകയും അസഭ്യം പറയുകയുമായിരുന്നു. കുട്ടികൾ പ്രതിയെത്തിയ ബൈക്കിന്റെ നമ്പർ നൽകി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ സിസി.ടിവി ദൃശ്യം പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്ന് മാറനല്ലൂർ പൊലീസ് പറഞ്ഞു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 29 രേഖകളും നാല് തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു.അന്നത്തെ മാറനല്ലൂർ എസ്.ഐ കിരൺ ശ്യാമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ.പ്രമോദ് കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |