കൊടുമൺ : അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ 73-ാമത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന വി. എച്ച്. എസ്. പ്രിൻസിപ്പൽ ഡി. അജിതകുമാരി, എച്ച്.എസ്.എസ്. അദ്ധ്യാപിക ബി. മിനി എന്നിവർക്കുള്ള യാത്രയയപ്പും വിവിധ സ്‌കോളർഷിപ്പുകളുടെ വിതരണവും പ്രതിഭാ പുരസ്‌കാര സമർപ്പണവും 18ന് നടക്കും. .രാവിലെ 9.30ന് സ്കൂൾ മാനേജർ ഡി. രാജൻബോസിന്റെ അദ്ധ്യക്ഷതയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കവി പി. കെ. ഗോപി, നാടകകൃത്ത് അനിൽ കാരേറ്റ് എന്നിവർ സംസാരിക്കും. ഡി. മിനി, ബി. മിനി, എന്നിവരുടെ ഫോട്ടോകൾ മുൻ മാനേജർ സി. വി. ചന്ദ്രൻ അനാച്ഛാദനം ചെയ്യും. വൈസ് പ്രിൻസിപ്പൽ ദയാരാജ് റിപ്പോർട്ട് അവതരിപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ബി. രാജീവ് കുമാർ പ്രതിഭകളെ ആദരിക്കും. ഡോ. ജിനു ഉദയഭാനു (ജനറ്റിക്കൽ സയന്റിസ്റ്റ് ചെന്നൈ), ഫിറോസ് എ., ദിവ്യാകൃഷ്ണൻ, പാർത്ഥിപ് (എം. ബി. ബി. എസ്. വിദ്യാർത്ഥികൾ) എന്നിവരെ ആദരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശ്രീധരൻ, വൈസ് പ്രസിഡന്റ് ധന്യാദേവി, പി. റ്റി. എ. പ്രസിഡന്റ് റജി കാരിത്തുണ്ടിൽ, വാർഡ് മെമ്പറും എസ്. എൻ. ഡി. പി. ശാഖാ പ്രസിഡന്റുമായ വി. ആർ. ജിതേഷ് കുമാർ എന്നിവർ സ്‌കോളർഷിപ്പുകളും പുരസ്‌കാരങ്ങളും വിതരണം ചെയ്യും. പി. റ്റി. എ. പ്രസിഡന്റ് പി. അജികുമാർ, സ്റ്റാഫ് സെക്രട്ടറി ബോബി ജി., എന്നിവരും ഉപഹാരം സമർപ്പിക്കും. പ്രിൻസിപ്പൽ എം. എൻ. പ്രകാശ് സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ഡി. രാജാറാവു നന്ദിയും പറയും. വിദ്യാർത്ഥി സമ്മേളനം മാസ്റ്റർ ദേവനാരായണൻ ഉദ്ഘാടനം ചെയ്യും. അജിത് ബി. നായർ അദ്ധ്യക്ഷനാകും. അരവിന്ദ് ആർ. ബി., ശ്രേയാ വി.ഷിനു,ദേവികൃഷ്ണ, ജർമ്മിയ രാജൻ, അഭിമന്യു എൽ. എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |