കൊച്ചി : ബംഗാളി നടി തനിക്കെതിരെ നൽകിയ ലൈംഗികാതിക്രമ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംവിധായകൻ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. 2009ൽ നടന്നതായി ആരോപിക്കപ്പെടുന്ന സംഭവത്തിൽ 2024 ആഗസ്റ്റ് 26നാണ് നടി പരാതി നൽകിയത്. പരാതിയിൽ ആരോപിക്കുന്ന കുറ്റകൃത്യങ്ങൾ നിലനിൽക്കില്ലെന്നും രഞ്ജിത് ഹർജിയിൽ ചൂണ്ടിക്കാട്ടി.
പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തിയ ശേഷം രഞ്ജിത്ത് മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി. സിനിമയുടെ ചർച്ച നടത്തുന്നതിനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിലേക്ക് വിളിച്ചു. ചർച്ച നടക്കുന്നതിനിടെ രഞ്ജിത്ത് എന്റെ കൈയിൽ പിടിച്ചു. പിന്നീട് ലൈംഗിക താത്പര്യത്തോടെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ സ്പർശിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു.
പ്ലസ് ടു വിദ്യാർത്ഥിനിയായിരിക്കുമ്പോൾ 2012ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടതെന്നാണ് നടി പറഞ്ഞിരുന്നത്. അതേ സമയം താൻ ഇരയാണെന്നായിരുന്നു രഞ്ജിത്ത് പ്രതികരിച്ചിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |